പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ച വിജയകാന്തിനെ അറസ്റ്റ് ചെയ്തു

single-img
26 December 2011

ചെന്നൈ: പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടാനുള്ള ശ്രമത്തിനിടെ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് വിജയകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കരിങ്കൊടിപ്രതിഷേധത്തിന് ശ്രമിച്ച വിജയകാന്തിന്റെ ഡിഎംഡികെയുടെയും എംഡിഎംകെയുടെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുല്ലപ്പെരിയാര്‍ കൂടംകുളം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തമിഴ്‌നാടിനോട് കേന്ദ്രം ചിറ്റമ്മനയം പുലര്‍ത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.