രൂപയുടെ ചിഹ്നം രേഖപ്പെടുത്തിയ 500രൂപ നോട്ട് വരുന്നു

single-img
26 December 2011

മുംബൈ: രൂപയുടെ ചിഹ്നം രേഖപ്പെടുത്തിയ 500 രൂപ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. മഹാത്മാഗാന്ധി -2005 പരമ്പരയില്‍പ്പെട്ട കറന്‍സി നോട്ടില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവുവിന്റെ ഒപ്പും പിന്നില്‍ അച്ചടിച്ച വര്‍ഷവും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇപ്പോഴുള്ള 500 നോട്ടുമായി ഈ വ്യത്യാസങ്ങള്‍ മാത്രമേയുള്ളൂ. ആയിരം, നൂറ്, പത്ത് രൂപയുടെ നോട്ടുകള്‍ രൂപയുടെ ചിഹ്നത്തോടു കൂടി പുറത്തിറക്കുമെന്ന് ബാങ്ക് കഴിഞ്ഞമാസം അറിയിച്ചിരുന്നു. മുംബൈ ഐഐടി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്ന ഡി. ഉദയകുമാറാണ് രൂപയുടെ ചിഹ്നം രൂപപ്പെടുത്തിയത്.