ബംഗാളി യുവതിയെ പീഡിപ്പിച്ച് നഗ്നയാക്കി റോഡില്‍ തള്ളി

single-img
26 December 2011

ഇരിട്ടി: ബംഗാളി യുവതിയെ ഒരു സംഘം യുവാക്കള്‍ കൂട്ടമാനഭംഗം ചെയ്ത് പൂര്‍ണ നഗ്നയാക്കി റോഡില്‍ തള്ളി. സംഭവത്തില്‍ പ്രതികളായ നാല് പേരെകുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചു. പ്രതികള്‍ സഞ്ചരിച്ച മിനി ലോറിയും ഒരു ബൈക്കും പോലീസ് കണെ്ടടുത്തു.

പ്രതികളില്‍ ചിലര്‍ വലയിലായതായും മറ്റുള്ളവരെ കുറിച്ച് വ്യക്തമായസൂചന ലഭിച്ചതായും അറിയുന്നു. വയത്തൂര്‍, ഉളിക്കല്‍, പെരുമ്പള്ളി എന്നിവിടങ്ങളിലുള്ളവരാണ് പ്രതികള്‍. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തരയോടെ ഇരിട്ടി പെരുവംപറമ്പില്‍ പൂര്‍ണ നഗ്നയായ യുവതിയും മറ്റ് യുവാക്കളും റോഡിലൂടെ നിലവിളിച്ച് ഓടുന്നതായി നാട്ടുകാര്‍ ഇരിട്ടി സിഐ വി.വി മനോജിനെ വിളിച്ച് പറയുകയും സിഐയുടെ നിര്‍ദേശാനുസരണം ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഉടന്‍ പെരുവംപറമ്പിലെത്തി ഇവരെ കണെ്ട ത്തി സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ ആവശ്യപ്രകാരം സമീപത്തുള്ളവീട്ടില്‍ നിന്നു വീട്ടമ്മ നല്‍കിയ വസ്ത്രം ധരിപ്പിച്ചാണ് യുവതിയെ പോലീസ്‌സ്റ്റേഷനിലും പിന്നീട് ഇരിട്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചത്.

ക്രൂരമായ പീഡനത്തെതുടര്‍ന്ന് മനോനില തെറ്റിയ യുവതിയെ ഇപ്പോഴും വ്യക്തമായി ചോദ്യം ചെയ്യാന്‍ കഴിയുന്നില്ലന്ന് സിഐ വി.വി മനോജ് പറഞ്ഞു. യുവതിക്കൊപ്പം പോലീസ് പിടികൂടിയ രണ്ട് ബംഗാളി യുവാക്കളെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വ്യക്തമായ സൂചന കളാണ് പ്രതികളെ കണെ്ടത്താന്‍ സഹായകമായത്. യുവതി പേരാവൂരില്‍ ജോലി ചെയ്യുന്ന മറ്റൊരു ബാഗാളി യുവാവുമായി പ്രണയത്തിലായിരുന്നു. ഈ യുവാവിന്റെ ബന്ധുക്കളാണ് യുവതിക്കൊപ്പം ഉണ്ടായിരുന്നവര്‍. ഇവര്‍ ബംഗാളില്‍ പോയി തിരികെ പേരാവൂരിലേക്ക് വരുമ്പോള്‍ യുവതി പേരാവൂരിലെ തന്റെ കാമുകന്റെ അടുത്തേക്ക് കഴിഞ്ഞ ദിവസം ഇവര്‍ക്കൊപ്പം എത്തുകയായിരുന്നു. പേരാവൂരിലെത്തിയപ്പോള്‍ കാമുകനെ കാണാനായില്ല.

കുറച്ച് ദിവസമായി ഈ യുവാവ് കേരള കര്‍ണാടക അതിര്‍ത്തിയിലെ പെരുമ്പാടി ചെക്ക്‌പോസ്റ്റിനടുത്ത് ജോലി ചെയ്യുന്നതായി വിവരം ലഭിച്ചു. അങ്ങനെ യുവതിയും കൂടെയുണ്ടായിരുന്ന യുവാക്കളും കൂടി അവിടെ പോയി അന്വേഷിച്ചെങ്കിലും യുവതിയുടെ കാമുകനെ കണെ്ടത്താനായില്ല. ഇതേ തുടര്‍ന്ന് ഇവര്‍ പെരുമ്പാടിയില്‍ നിന്ന് പേരാവൂരിലേക്ക് തിരിച്ച് വരാന്‍ വാഹനംകിട്ടാതെ റോഡില്‍ നില്‍ക്കുമ്പോള്‍ കേരളത്തിലേക്ക് വരുന്ന മിനി ലോറിക്ക് കൈ കാണിക്കുകയും ഇവരെ ലോറിയില്‍ കയറ്റുകയുമായിരുന്നു.

ഇവര്‍ കൂട്ടുപുഴയില്‍ നിന്നും നേരെ ഇരിട്ടിയിലേക്ക് വരാതെ വള്ളിത്തോട് വഴി പെരിങ്കിരി പേരട്ട വഴി വയത്തൂര്‍ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെ പുഴയോരത്ത് ലോറി നിറുത്തി യുവതിയുടെ കൂടെയുണ്ടായിരുന്ന യുവാക്കളെ ലോറിയില്‍ കയറുപയോഗിച്ച് കെട്ടിയിട്ട് യുവതിയെ പുഴയോരത്ത് കൊണ്ടുപോയി വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്നുപേരും ഇവര്‍ വിവരം അറിയിച്ചതുപ്രകാരം ബൈക്കിലെത്തിയ മറ്റൊരു യുവാവും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവത്രേ.

ഇതിനുശേഷം യുവതിയെയും മറ്റ് രണ്ട് പേരെയും തളിപ്പറമ്പ് ഇരിട്ടി റൂട്ടിലെ പെരുവംപറമ്പില്‍ കൊണ്ടുവന്ന് ലോറിയില്‍ നിന്നും തള്ളി റോഡിലിടുകയായിരുന്നു. ഇവര്‍ക്ക് വഴി തിരിയാതിരിക്കാനും പ്രതികളുടെ സ്ഥലം മനസിലാകാതിരിക്കാനുമാണ് ഇവിടെ ഉപേക്ഷിച്ചത്. യുവതിയെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും വിദഗ്ദ ചികിത്സക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സിഐയും
എസ്പിയുടെ സ്‌ക്വാഡും ചേര്‍ന്നാണ് കേസന്വേഷിക്കുന്നത്. ചെങ്കല്ലുമായി കര്‍ണാടകത്തിലേക്ക് പോകുന്ന ലോറിയുടമയും തൊഴിലാളികളുമാണ് ലോറിയില്‍ ഉണ്ടായിരുന്ന പ്രതികള്‍.

പീഡനത്തിനിരയായ യുവതിക്ക് വേണ്ട അടിയന്തിര സഹായം ചെയ്യാന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഴുവന്‍ പ്രതികളെയും ഉടന്‍ തന്നെ നിയമത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും സണ്ണിജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. യുവതിയെ പെരുവംപറമ്പില്‍ വച്ച് കണ്ടപ്പോള്‍ ബംഗാളി ഭാഷ മനസിലാകാത്തതിനാല്‍ യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളെ നാട്ടുകാരില്‍ ചിലരും മര്‍ദിച്ചതായി പറയുന്നു. ഇവരാണ് യുവതിയെ പീഡിപ്പിച്ചതെന്ന സംശയമാണു മര്‍ദിക്കാനിടയാക്കിയ