ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മഹേഷ് ഗാവ്‌ലി വിരമിച്ചു

single-img
26 December 2011

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രതിരോധനിരയിലെ കരുത്തനായ മഹേഷ് ഗാവ്‌ലി വിരമിച്ചു. 12 വര്‍ഷം നീണ്ട അന്താരാഷ് ട്രകരിയറില്‍ ഇന്ത്യക്കുവേണ്ടി 82 മത്സരങ്ങളില്‍ കളിച്ച ഗാവ്‌ലി ഡെംപോ സ്‌പോര്‍ട്ടിന്റെ കളിക്കാരനാണ്. ക്ലബ് ഫുട്‌ബോളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് 32 കാരനായ താരത്തിന്റെ ലക്ഷ്യം. തായ്‌ലന്‍ഡിനെതിരേ 1999 ലായിരുന്നു അരങ്ങേറ്റം.