ചിദംബരത്തിനു വാനോളം പ്രശംസ

single-img
26 December 2011

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ കേരളത്തിനെതിരേ രൂക്ഷവിമര്‍ശനം ചൊരിഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ പ്രധാനമന്ത്രി വാനോളം പുകഴ്ത്തി. ടെലികോം, ഹോട്ടല്‍ ഉടമയ്ക്കു വഴിവിട്ട സഹായം തുടങ്ങിയവയുടെ പേരില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ ചിദംബരത്തെ വിമര്‍ശനംകൊണ്ടു പൊതിഞ്ഞുവെങ്കിലും അദ്ദേഹത്തിന് ഏറെ ആശ്വാസം നല്‍കുന്ന നിലപാടാണു താന്‍ സ്വീകരിക്കുന്നതെന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു ഇന്നലെ പ്രധാനമന്ത്രിയുടെ വാക്കുകള്‍.

അളഗപ്പ സര്‍വകലാശാല ശ്രീനിവാസ രാമാനുജനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രധാനമന്ത്രി, ചിദംബരത്തെ വാഴ്ത്തിയത്. 1990 മുതല്‍ താനും ചിദംബരവും കൈകോര്‍ത്തു പ്രവര്‍ത്തിച്ചുവരികയാണ്. അന്ന് അദ്ദേഹം വാണിജ്യമന്ത്രിയായിരുന്നു. 2004 മുതല്‍ പ്രഗത്ഭനായ ധനകാര്യ മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ അളവറ്റ പിന്തുണ ലഭിച്ചിരുന്നു. ഏതു ദൗത്യം ഏല്‍പ്പിച്ചാലും ചിദംബരം അതു വളരെ മികച്ചരീതിയില്‍ നടപ്പിലാക്കുമെന്നു കരഘോഷങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി പറഞ്ഞു.