മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ കേരളം തയാറാകണമെന്ന് ആര്യാടന്‍

single-img
26 December 2011

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ കേരളം തയാറാകണമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇരു സംസ്ഥാനങ്ങളും തമ്മില്‍ വേണ്ടത്ര സഹകരണമില്ലാത്തതാണ് കേന്ദ്രത്തിന്റെ മധ്യസ്ഥ ശ്രമം വിജയിക്കാത്തതിന് കാരണമെന്നും ആര്യാടന്‍ പറഞ്ഞു. വേനല്‍ക്കാലത്ത് സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗിന് സാധ്യതയുണ്‌ടെന്നും ഇത് ഒഴിവാക്കാന്‍ എന്ത് വിലകൊടുത്തും പുറത്തുനിന്ന് വൈദ്യുതി വാങ്ങുമെന്നും ആര്യാടന്‍ പറഞ്ഞു. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി അനെര്‍ട്ടുമായി ചേര്‍ന്ന് മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.