മുല്ലപ്പെരിയാര്‍: ബിജിമോള്‍ ആന്റണിക്ക് ലൈഫ് ജാക്കറ്റ് നല്‍കാന്‍ ശ്രമിച്ചു

single-img
26 December 2011

തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നാട്ടുകാരുടെ പ്രതിഷേധം അറിയിക്കുന്നതിനായി ഇ.എസ്.ബിജിമോള്‍ എംഎല്‍എ പ്രതിരോധമന്ത്രി എ.കെ.ആന്റണിക്ക് ലൈഫ് ജാക്കറ്റ് നല്‍കാന്‍ ശ്രമിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ ആന്റണി തയാറായില്ലെന്ന് ആരോപിച്ചാണ് ലൈഫ് ജാക്കറ്റ് കൈമാറാന്‍ ശ്രമിച്ചത്. എന്നാല്‍ ലൈഫ് ജാക്കറ്റ് വാങ്ങാന്‍ ആന്റണി തയാറായില്ല. തൊടുപുഴയില്‍ നടന്ന കാര്‍ഷിക മേള ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ആന്റണി.