മെല്‍ബണ്‍ ടെസ്റ്റ്: ഓസീസിന് ബാറ്റിംഗ്

single-img
25 December 2011

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ബാറ്റിംഗ് തുടങ്ങിയ ഓസീസ് 14 ഓവറില്‍ 46/1 ഒന്ന് എന്ന നിലയിലാണ്. 37 റണ്‍സ് നേടിയ ഡേവിഡ് വാര്‍നറുടെ വിക്കറ്റാണ് ഓസീസിന് നഷ്ടപ്പെട്ടത്. ഉമേഷ് യാദവിനാണ് വിക്കറ്റ്.

ഇന്ത്യന്‍ നിരയില്‍ പേസര്‍മാരായ സഹീര്‍ഖാന്‍, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവര്‍ കളിക്കുന്നുണ്ട്. ആര്‍.അശ്വിനാണ് ടീമിലെ സ്പിന്നര്‍. പരിക്കില്‍ നിന്നും മുക്തരായ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഷോണ്‍ മാര്‍ഷും പേസര്‍ ജെയിംസ് പാറ്റിന്‍സണും ഓസീസ് നിരയിലുണ്ട്. പരമ്പരയില്‍ നാല് ടെസ്റ്റ് മത്സരങ്ങളാണുള്ളത്.