പി.സി. തോമസിന്റെ ഉപവാസം ഇന്ന്

single-img
24 December 2011

കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ടു തമിഴ്‌നാട്ടിലെ മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ഭീതിയകറ്റുന്നതിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ്-ലയന വിരുദ്ധവിഭാഗം ഇന്നു വണ്ടിപ്പെരിയാറില്‍ ഉപവസിക്കും.

പാര്‍ട്ടി ചെയര്‍മാനും ഭാരവാഹികളും ഉപവാസത്തില്‍ പങ്കെടുക്കും.
മുല്ലപ്പെരിയാര്‍ സുരക്ഷയുമായി ബന്ധപ്പെട്ടു തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണാനുള്ള അനുമതിക്കായി ശ്രമിക്കുമെന്നും പി.സി. തോമസ് പറഞ്ഞു. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളായ വി. സുരേന്ദ്രന്‍പിള്ള, സ്‌കറിയ തോമസ്, ജോര്‍ജ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.