മുല്ലപ്പെരിയാര്‍: ഉന്നതാധികാരസമിതിയുടെ പരിശോധന കേരളം ബഹിഷ്കരിച്ചു

24 December 2011
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിലെ സാങ്കേതിക വിദഗ്ധര്‍ നടത്തുന്ന പരിശോധന കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ബഹിഷ്കരിച്ചു. കേരളത്തിന്റെ വാദം കേള്‍ക്കാന്‍ ഉന്നതാധികാരസമിതി അംഗങ്ങള്‍ തയാറാവുന്നില്ലെന്നാരോപിച്ചാണ് കേരളാ സംഘം പരിശോധന ബഹിഷ്കരിച്ചത്.
മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ സാങ്കേതിക വിദഗ്ധരായ സി.ഡി.തട്ടേ, ഡി.കെ.മേത്ത എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അണക്കെട്ട് പരിശോധിക്കുന്നത്.