കഴിക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിന് ISO അംഗീകാരം

single-img
24 December 2011

തിരുവനന്തപുരം കഴിക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷവും ISO 9001-2008 സെര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും കഴിക്കൂട്ടം ജ്യോതിസ് ആഡിറ്റോറിയത്തില്‍ വച്ചു നടന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ. കെ. ജയകുമാര്‍ IAS ഉത്ഘാടകനായിരു്‌നനു. ചെയര്‍മാന്‍ ശ്രീ. ജ്യോതിസ് ചന്ദ്രന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ശ്രീ. എച്ച്.പി. ശര്‍മ്മ സ്‌കൂള്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മുന്‍ പി.ടി.എ പ്രസിഡന്റ് ശ്രീ. രാജേഷ്. വി. അദ്ധ്യക്ഷനായിരുന്നു. തുടര്‍ന്ന് ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ കുട്ടികളവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.