സത്യസന്ധരെ തോല്പിക്കാന്‍ ശ്രമം: വി എസ്

single-img
23 December 2011

സി പി എം പാർട്ടി സമ്മേളനങ്ങളിൽ ചില സത്യസന്ധരെ തോല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍.എസ്.എന്‍.ഡി.പി. യോഗം സംഘടിപ്പിച്ച ചടങ്ങിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമ്മേളനങ്ങളിൽ സത്യസന്ധരെ തോല്പിക്കാന്‍ കള്ളപ്രചാരണങ്ങള്‍ അഴിച്ചു വിടുന്ന വിക്രമന്‍മാരുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കറേക്കാലമായി അധികാരത്തിലിരിക്കുന്നവരെ മാറ്റണമെന്ന അഭിപ്രായം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുണ്ട്.എന്നാല്‍ ഇതിനായി പ്രവര്‍ത്തിക്കുന്ന സത്യസന്ധന്മാരെ തോല്പിക്കുകയാണെന്ന് വി എസ് പറഞ്ഞു.കടുത്ത വി.എസ് പക്ഷക്കാരനായിരുന്ന കെ സി രാജഗോപാല്‍  പത്തനംതിട്ട ജില്ലാകമ്മറ്റിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു