യു.എസ് റിപോര്‍ട്ട് പാകിസ്താന്‍ തള്ളി

single-img
23 December 2011

പാകിസ്‌താന്‍ അതിര്‍ത്തിയിലേക്ക്‌ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ 24 പാക്ക്‌ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിലെ യുഎസ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ പാക്കിസ്‌താന്‍ തള്ളി. പക്ഷപാതപരമെന്ന്‌ ആരോപിച്ചാണ്‌ റിപ്പോർട്ട് തള്ളിയത്.രണ്ടു ഭാഗത്തും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ആശയവിനിമയത്തിലുണ്ടായ വീഴ്ചകളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന നിലപാടാണ് പാകിസ്താന്‍ സൈന്യത്തിനുള്ളത്.കഴിഞ്ഞ നവംബര്‍ 26 നായിരുന്നു ആക്രമണം