മുല്ലപ്പെരിയാര്‍: തമിഴ് സിനിമാ പ്രവര്‍ത്തകര്‍ നാളെ ഉപവസിക്കും

single-img
23 December 2011

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സിഐഎസ്എഫ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംവിധായകന്‍ ഭാരതി രാജയുടെ നേതൃത്വത്തില്‍ തമിഴ് സിനിമാ പ്രവര്‍ത്തകര്‍ നാളെ ചെന്നൈയിലെ മറീന ബീച്ചില്‍ ഉപവസിക്കും. മേയ് 17 മൂവ്‌മെന്റ് എന്ന സന്നദ്ധ സംഘടനയാണ് ഉപവാസം സംഘടിപ്പിക്കുന്നത്. കേരളത്തില്‍ തമിഴര്‍ക്കു നേരേ ആക്രമണം നടത്തിയവരെ അറസ്റ്റു ചെയ്യണമെന്നും സമരക്കാര്‍ ആവശ്യപ്പെടും. കേരളത്തിന്റെ ആവശ്യപ്രകാരം അണക്കെട്ടു തകര്‍ക്കുന്നതു തമിഴ്‌നാടിനെ ശവപ്പറമ്പാക്കുമെന്നു ഭാരതിരാജ പറഞ്ഞു.