ഫിലിപ്പ് രാജകുമാരന്‍ ആശുപത്രിയില്‍

single-img
23 December 2011

ലണ്ടന്‍: എഡിന്‍ബര്‍ഗിലെ പ്രഭുവും എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവുമായ ഫിലിപ്പ് രാജകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് 90കാരനായ ഫിലിപ്പ് രാജകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.

ഹൃദയപേശികള്‍ക്കു രക്തം നല്‍കുന്ന ധമനികള്‍ അടഞ്ഞതാണ് നെഞ്ചുവേദനയ്ക്കു കാരണമെന്നും ചികിത്സ ഫലം കാണുന്നുണ്‌ടെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. കേംബ്രിഡ്ജ്ഷയറിലെ പാപ്‌വര്‍ത്ത് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ അത്യാധുനിക ആശുപത്രിയാണിത്. രാജകുടുംബത്തിലെ നിരവധി പേര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഫിലിപ്പ് രാജകുമാരന്റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഏതാനും ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.