പിറവം ഉപതെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

single-img
23 December 2011

ന്യൂഡല്‍ഹി: പിറവം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. ഉത്തര്‍പ്രദേശ് അടക്കം മറ്റ് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയും കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാലരയോടെ പ്രഖ്യാപനമുണ്ടാകും.

പിറവം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ടി.എം.ജേക്കബിന്റെ മകന്‍ അനീഷ് ജേക്കബ് പിറവത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാവുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബിനോട് പരാജയപ്പെട്ട എം.എം.ജേക്കബാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി.