തിരുവനന്തപുരം പുസ്തകമേളയ്ക്ക് തുടക്കമായി

single-img
23 December 2011

അഞ്ചാമത് ഗ്രാന്റ് കേരള ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള തിരുവനന്തപുരം പുസ്തകമേളയ്ക്ക് സംസ്‌കൃത കോളേജ് കാമ്പസില്‍ തുടക്കമായി. മേള ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കും. 22-ാം തീയതി വെകുന്നേരം 4 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. കെ.സി. ജോസഫ് പുസ്തകമേള ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ശ്രീനരായണ ഗുരു രചിച്ചതും ഗുരുവിനെക്കുറിച്ചുള്ളതുമായ അഞ്ഞൂറിലേറെ പുസ്തകങ്ങളുടെയും രേഖകളുടെയും പ്രദര്‍ശനോത്ഘാടനം ആരോഗ്യ വകുപ്പു മന്ത്രി ശ്രീ. അടൂര്‍ പ്രകാശ് നിര്‍വ്വഹിച്ചു.

തുടര്‍ന്ന് മലയാള സാഹിത്യത്തിലെ കുലപതികളായിരുന്ന ജന്മശതാബ്ദിയിലെത്തിയ ചങ്ങമ്പുഴ, തകഴി, പാലാ നാരായണന്‍ നായര്‍, വൈലോപ്പിള്ളി, ശൂരനാട് കുഞ്ഞന്‍പിള്ള എന്നിവര്‍ക്ക് ഗുരുപൂജ അര്‍പ്പിച്ചു. ശേഷം 2011 ലെ പുസ്തകമേള പുരസ്‌കാര സമര്‍പ്പണ ചടങ്ങുകളുടെ ഉദ്ഘാടനം ഗതാഗത വകുപ്പു മന്ത്രി ശ്രീ. വി.എസ്. ശിവകുമാര്‍ നിര്‍വ്വഹിച്ചു. പ്രതിസ്പന്ദനത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞിക്കുട്ടന്‍ പങ്കെടുത്തു.