സച്ചിനു ജയ് വിളിക്കാന്‍ സ്വാമി ആര്‍മി

single-img
22 December 2011

മെല്‍ബണ്‍: അവര്‍ക്ക് അവര്‍തന്നെ ഇട്ടിരിക്കുന്ന പേരാണ് സ്വാമി ആര്‍മി. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയയിലെത്തിയിരിക്കുന്ന ഇന്ത്യന്‍ ആരാധകവൃന്ദമാണ് സ്വാമി ആര്‍മി. ഏഴുവര്‍ഷം മുമ്പ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനുവേണ്ടി രൂപീകരിച്ച ബാര്‍മി ആര്‍മിയെ അനുസ്മരിപ്പിക്കുംവണ്ണമാണ് സ്വാമി ആര്‍മിയും. ആയിരത്തിലധികം പേരാണ് സ്വാമി ആര്‍മിയിലുള്ളത്. അവരുടെ ലക്ഷ്യങ്ങള്‍ പലതാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറി തികയ്ക്കുന്നതു നേരിട്ടുകാണുകയും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇന്ത്യയുടെ ഓരോ റണ്ണും ആഘോഷമാക്കുക. കൂടാതെ ഫോം കണെ്ടത്താതെ വിഷമിക്കുന്ന റിക്കി പോണ്ടിംഗിനെ ഗാലറിയിലിരുന്നു കൈകാര്യം ചെയ്യുക. ഇതൊക്കെയാണ് സ്വാമി സേനയുടെ ലക്ഷ്യങ്ങള്‍. സുമിത് ഗ്രോവറാണ് ടീം ലീഡര്‍. ബോക്‌സിംഗ് ഡേയില്‍ തുടങ്ങുന്ന ടെസ്റ്റ് പരമ്പര ആവേശകരമായിരിക്കുമെന്ന് സുമിത് പറഞ്ഞു.