ജയലളിതയ്ക്ക് ഇരട്ടത്താപ്പെന്ന് ഉമ്മൻ ചാണ്ടി

single-img
22 December 2011

ജനങ്ങളുടെ സുരക്ഷയുടെ പേരില്‍ കൂടംകുളം ആണവപദ്ധതിയെ എതിര്‍ക്കുന്ന ജയലളിത മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി.ആലപ്പുഴയില്‍ ജനസമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ നിഷേധാത്മക നിലപാട്‌ പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ 12നാണ് വിദഗ്ധസമിതിയെ നിയമിച്ച് ഉത്തരവിറക്കിയത്. സമിതിയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജയലളിത ബുധനാഴ്ച പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.