എസ്.വൈ.എസ്. കേരള യാത്രയുടെ തിരുവനന്തപുരം ജില്ലാപ്രഖ്യാപനം നടന്നു

single-img
22 December 2011

മാനവികതയെ ഉണര്‍ത്തുന്ന എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ശൈഖുനാ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ നേതൃത്വം നല്‍കുന്ന എസ്.വൈ.എസ്. സ്‌റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12 മുതല്‍ 28 വരെ നടക്കുന്ന കേരള യാത്രയുടെ തിരുവനന്തപുരം ജില്ലാ പ്രഖ്യാപനം തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ വച്ചു നടന്നു. എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസലിയാര്‍ പ്രഖ്യാപനം നടത്തി. എസ്.എം.എ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സയ്യദ് ഇബ്രാഹിം ഖലീല്‍ ബുഖാരി അദ്ധ്യക്ഷനായിരുന്നു. എസ്.വൈ.എസ്. തിരു. ജില്ലാ ജനറല്‍ സെക്രട്ടറി മനമം സിദ്ദീഖ് സഖാഫി സ്വാഗതമാശംസിച്ചു. സനൂജ് വഴിമുക്ക് നന്ദിയും പറഞ്ഞു.

എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി ഉപാദ്ധ്യക്ഷന്‍ സയ്യിദ്ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി സെക്രട്ടറിമാരായ . സൈഫുദ്ദീന്‍ ഹാജി, മജീദ് കക്കാട്, പ്രഫ. എകെ. അബ്ദുല്‍ ഹമീദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

[scrollGallery id=9]