ഉപവാസത്തിന് വേദി ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹസാരെ സംഘത്തിന്റെ ഹര്‍ജി

മുംബൈ: ഡിസംബര്‍ 27 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉപവാസത്തിന് വേദി അനുവദിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹസാരെ സംഘം ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി നാളെ പരിഗണിച്ചേക്കും. ഹസാരെയുടെ നേതൃത്വത്തിലുള്ള ഇന്ത്യ എഗനെസ്റ്റ് കറപ്ഷനും ഇതുമായി ബന്ധപ്പെട്ട ഒരു എന്‍ജിഒ സംഘമായ ജാഗ്രൂക് നാഗ്രിക് മഞ്ചുമാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്ന തങ്ങള്‍ക്ക് വേദി അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ആസാദ് മൈതാനം ആവശ്യപ്പെട്ടപ്പോള്‍ ആറ് മണിക്ക് ശേഷം അവിടെ ഇരിക്കാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടിയെന്ന് ഇന്ത്യ എഗനെസ്റ്റ് കറപ്ഷന്റെ നിയമകാര്യങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഹിമാന്‍ഷു ഷാ പറഞ്ഞു.
എംഎംആര്‍ഡിഎ ഗ്രൗണ്ട് ആവശ്യപ്പെട്ടപ്പോള്‍ ലക്ഷങ്ങളാണ് ഇതിന് ചോദിച്ചതെന്നും ഷാ ചൂണ്ടിക്കാട്ടി. പ്രതിഷേധം തടസപ്പെടുത്താന്‍ വേണ്ടിയുള്ള കേന്ദ്രസമ്മര്ദ്ദത്തിന്റെ ഫലമാണിതെന്നും ഷാ ആരോപിച്ചു.