അയിരൂപ്പാറ ക്ഷീര വ്യവസായ സഹകരണ സംഘത്തിന് പുതിയ മന്ദിരം

single-img
22 December 2011

അയിരൂപ്പാറ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉത്ഘാടനം ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീ. കെ.സി. ജോസഫ് നിര്‍വ്വഹിച്ചു. അഡ്വ. എ.എ. വാഹിദ് എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. സംഘം പ്രസിഡന്റ് ശ്രീ. രാജേന്ദ്രന്‍ നായര്‍ സ്വാഗതവും സെക്രട്ടറി ഇന്‍-ചാര്‍ജ് ശ്രീമതി ഷൈലജാകുമാരി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചടങ്ങില്‍ ശ്രീ. ആര്‍.പി. നാരായണപിള്ള വൈദ്യനെ മന്ത്രി ആദരിച്ചു.

Support Evartha to Save Independent journalism

ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാര്‍, കാട്ടായിക്കോണം വാര്‍ഡ് കൗണ്‍സിലര്‍ ജി. വിനോദ്, ചന്തവിളവാര്‍ഡ് കൗണ്‍സിലര്‍ മോഹനന്‍ നായര്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ കെ.റ്റി. സരോജിനി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു. കെ. അലക്‌സ് ക്ഷീരവികസന ഓഫീസര്‍ എ.കെ. ബിന്ദു എന്നിവര്‍ സന്നിഹിതരായിരുന്നു.

[scrollGallery id=8]