ലോക്പാല്‍: പൊതുസംവാദത്തിന് സോണിയക്ക് ഹസാരെയുടെ വെല്ലുവിളി

22 December 2011
റലേഗാന്സിദ്ധി: ലോക്പാല്‍ ബില്ല് സംബന്ധിച്ച് പൊതുസംവാദത്തിന് തയാറുണ്ടോ എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അന്നാ ഹസാരെയുടെ വെല്ലുവിളി. സര്‍ക്കാരിന്റെ ദുര്‍ബലമായ ലോക്പാല്‍ ബില്ലിനെതിരെ സോണിയാ ഗാന്ധിയുടെ വസതിക്ക് മുമ്പില്‍ സമരം നടത്തുമെന്നും ഹസാരെ പറഞ്ഞു.
സര്‍ക്കാര്‍ കൊണ്ടുവരുന്ന ഫലപ്രദമാണെന്ന് സോണിയാ ഗാന്ധി കരുതുന്നുവെങ്കില്‍ പൊതു സംവാദത്തിന് തയാറാവണം. സിബിഐയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവന്നില്ലെങ്കില്‍ ബില്ല് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ദുര്‍ബലമായ ബില്ലില്‍ പ്രതിഷേധിച്ച് 27 മുതല്‍ 29 വരെ നിരാഹാരമിരിക്കുമെന്നും ഹസാരെ പറഞ്ഞു.