2014നു ശേഷവും യുഎസ് സേന അഫ്ഗാനിസ്ഥാനില്‍ തുടരും

single-img
21 December 2011

വാഷിംഗ്ടണ്‍: 2014നു ശേഷവും യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ തുടര്‍ന്നേക്കുമെന്നു നാറ്റോ, യുഎസ് സൈനിക കമാന്‍ഡര്‍ ജനറല്‍ ജോണ്‍ ആര്‍ അല്ലന്‍ വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ചതുപോലെ യുഎസ് സൈനിക പിന്മാറ്റം മുറപോലെ നടക്കുമെന്നും അല്ലന്‍ പറഞ്ഞു.

എന്നാല്‍ പിന്മാറ്റത്തിനു ശേഷവും പരിശീലകര്‍, ഉപദേഷ്ടാക്കള്‍, വിദഗ്ധര്‍ എന്നീ നിലകളില്‍ യുഎസ് സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ തുടരുമെന്ന് ന്യൂയോര്‍ക്ക് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ ജനറല്‍ അറിയിച്ചു. ഭീകര പ്രവര്‍ത്തനം ശക്തമായ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്കന്‍ സൈനികരെ ഉടനേയൊന്നും പിന്‍വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.