മുല്ലപ്പെരിയാര്‍: ഡിഎംകെ എംപിമാര്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

single-img
21 December 2011

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ തമിഴ് വംശജര്‍ കേരളത്തില്‍ ആക്രമിക്കപ്പെടുന്നുവെന്ന് ആരോപിച്ച് ഡിഎംകെ എംപിമാര്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ആര്‍.ബാലുവിന്റെ നേതൃത്വത്തിലാണ് എംപിമാര്‍ പ്രധാനമന്ത്രിയെ കാണുന്നത്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെയും എംപിമാര്‍ കാണും.