ഭക്ഷ്യസുരക്ഷാ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും

single-img
21 December 2011

ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷ നിയമപരമായ അവകാശമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭക്ഷ്യസുരക്ഷ ബില്‍ ഇന്ന് ഭക്ഷ്യമന്ത്രി കെ. വി തോമസ് ലോക്‌സഭയില്‍ അവതരിപ്പിക്കും. ബില്‍ പ്രകാരം ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിമാസം 35 കിലോ അരിയും ഗോതമ്പും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. അരിക്ക് കിലോയ്ക്ക് 3 രൂപയും ഗോതമ്പിന് 2 രൂപയും പയര്‍വര്‍ഗങ്ങള്‍ക്ക് ഒരു രൂപയുമായിരിക്കും ഈടാക്കുക. പദ്ധതി നടപ്പാക്കുന്നതോടെ സര്‍ക്കാരിന് പ്രതിവര്‍ഷം 21,621 കോടി രൂപയുടെ അധികച്ചെലവുണ്ടാകും. യുപിഎ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാദ്ഗനങ്ങളില്‍ ഒന്നായിരുന്നു ഭക്ഷ്യ സുരക്ഷ ബില്‍. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.