മുഷാറഫ് ജനുവരിയില്‍ തിരിച്ചെത്തും

single-img
20 December 2011

ലാഹോര്‍: നേരത്തെ നിശ്ചയിച്ചിരുന്നതിലും രണ്ടുമാസം മുമ്പേ ജനുവരിയില്‍ പാക്കിസ്ഥാനില്‍ മടങ്ങിയെത്തുമെന്നു ലണ്ടനില്‍ പ്രവാസജീവിതം നയിക്കുന്ന മുന്‍ പാക് പ്രസിഡന്റ് മുഷാറഫ് വ്യക്തമാക്കി. ഓള്‍ പാക്കിസ്ഥാന്‍ മുസ്്‌ലിം ലീഗ് നേതാവായ മുഷാറഫ് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ലാഹോറിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.

മാര്‍ച്ചില്‍ പാക്കിസ്ഥാനിലെത്താനായിരുന്നു നേരത്തെ മുഷാറഫ് പദ്ധതിയിട്ടിരുന്നത്. മെമ്മോഗേറ്റിനെത്തുടര്‍ന്നുണ്ടായ സ്ഥിതിഗതികളാണു തിരിച്ചുവരവു നേരത്തെയാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതെന്ന് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി.

ബേനസീര്‍ വധക്കേസിന്റെ അന്വേഷണവുമായി സഹകരിക്കാന്‍ തയാറാവാത്ത മുഷാറഫിനെ കോടതി പ്രഖ്യാപിത കുറ്റവാളിയായി മുദ്രകുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം പാക്കിസ്ഥാനിലെത്തിയാലുടന്‍ അറസ്റ്റിലാവുമെന്നു തീര്‍ച്ചയാണ്.