ചിദംബരത്തിന്റെ പ്രസ്താവന ഗൗരവമായെടുക്കണം: പ്രേമചന്ദ്രന്‍

single-img
20 December 2011

ശാസ്താംകോട്ട: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറും കേന്ദ്ര ജലവിഭവ കമ്മീഷനും നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ സമീപനം കൈക്കൊള്ളണമെന്ന് മുന്‍ ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍.

പിഎസ് യു കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്തര്‍സംസ്ഥാന വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ട കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഈ പ്രസ്താവനയെ കേരളം ഗൗരവത്തോടെ കാണണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.