മുല്ലപ്പെരിയാര്‍: എംഡിഎംകെയുടെ റോഡ് ഉപരോധം തുടങ്ങി

single-img
20 December 2011

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്നും കേരളത്തില്‍ തമിഴര്‍ക്ക് നേരേ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എംഡിഎംകെയുടെ നേതൃത്വത്തില്‍ കേരളത്തിലേക്കുള്ള റോഡ് ഉപരോധ സമരം തുടങ്ങി. കന്യാകുമാരി, കോയമ്പത്തൂര്‍ , തിരുനല്‍വേലി, തിരുച്ചിറപ്പള്ളി ജില്ലകളിലെ 13 സ്ഥലങ്ങളിലായാണ് റോഡ് ഉപരോധം നടക്കുന്നത്.

ഉപരോധത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ അതിര്‍ത്തികള്‍ പോലീസ് അടച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സുരക്ഷ.

ഉപരോധ സമരം സമാധാനപരമായിരിക്കണമെന്നും ഒരു തരത്തിലുള്ള പ്രകോപനത്തിനോ ആക്രമണത്തിനോ പ്രവര്‍ത്തകര്‍ മുതിരരുതെന്നും എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.