മണിപ്പുരില്‍ ഇന്ന് ബന്ദ്

single-img
20 December 2011

ഇംഫാല്‍: രണ്ടു സര്‍ക്കാര്‍ ജീവനക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മണിപ്പുരില്‍ സംയുക്തസമരസമിതി ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു. ജലവിതരണവകുപ്പിലെ രണ്ടു ജീവനക്കാരെയാണ് ഇംഫാലിലെ ഔദ്യോഗിക വസതിയില്‍ നിന്നും ഡിസംബര്‍ ഏഴിന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ വിട്ടുകിട്ടാന്‍ 20 ലക്ഷം രൂപ നല്‍കണമെന്ന് തീവ്രവാദികള്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇവരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്‌ടെത്തി.

പ്രതികളെ കണെ്ടത്തണമെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍വകുപ്പില്‍ ജോലിനല്‍കണമെന്നും ആവശ്യപ്പെട്ടാണ് 24 മണിക്കൂര്‍ ബന്ദിന് ആഹ്വാനംചെയ്തത്.