സുനില്‍ ഛേത്രി ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍

single-img
20 December 2011

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളറായി സുനില്‍ ഛേത്രി തെരഞ്ഞെടുക്കപ്പെട്ടു. 17 അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് 13 ഗോള്‍ നേടിയ ഛേത്രിയുടെ മികവിനെ പരിഗണിച്ചാണ് അവാര്‍ഡ്. ഐ ലീഗില്‍ കഴിഞ്ഞ സീസണില്‍ ചിരാഗ് യുണൈറ്റഡിനുവേണ്ടി 10 മത്സരങ്ങളില്‍നിന്ന് ഏഴു ഗോളും ഛേത്രി നേടിയിരുന്നു. 2011ല്‍ 20 ക്ലബ് മത്സരങ്ങളില്‍ 11 ഗോളും ഛേത്രി നേടി. കഴിഞ്ഞ വര്‍ഷത്തെ അര്‍ജുന അവാര്‍ഡും ഛേത്രിക്കായിരുന്നു. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.