പരിശീലനമത്സരം: ഇന്ത്യക്കെതിരെ ചെയര്‍മാന്‍സ് ഇലവന് ബാറ്റിംഗ് തകര്‍ച്ച

single-img
20 December 2011

കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ത്രിദിന പരിശീലന മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയന്‍ ചെയര്‍മാന്‍സ് ഇലവന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 269 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ചെയര്‍മാന്‍സ് ഇലവന്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെന്ന നിലയിലാണ്.

ഓപ്പണര്‍ കോവാന്റെ(109) സെഞ്ച്വറിയാണ് ചെയര്‍മാന്‍സ് ഇലവനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം അംഗങ്ങളായ ഡേവിഡ് വാര്‍ണര്‍(4), ഉസ്മാന്‍ ക്വവാജ(25) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇന്ത്യക്കായി അശ്വിന്‍ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോള്‍ 10 ഓവര്‍ എറിഞ്ഞ സഹീര്‍ ഖാന് വിക്കറ്റൊന്നും ലഭിച്ചില്ല. നേരത്തെ വിരാട് കൊഹ്‌ലിയുടെ(132) സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ 269 റണ്‍സെടുത്തത്. രോഹിത് ശര്‍മ 47 റണ്‍സ് നേടി.