അതിശൈത്യം: ഉത്തരേന്ത്യയില്‍ മരണം 75 ആയി

single-img
20 December 2011

ന്യൂഡല്‍ഹി: അതിശൈത്യം രൂക്ഷമായ ഉത്തരേന്ത്യയില്‍ 22 പേര്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 75 ആയി. ഉത്തര്‍പ്രദേശിലാണ് ശൈത്യം മൂലം കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 45 പേര്‍ മരിച്ചിട്ടുണ്ട്. കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നു പലയിടത്തും റോഡ്, തീവണ്ടി ഗതാഗതം തടസപ്പെട്ടു.

കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടങ്ങളില്‍ ബീഹാറില്‍ ഏഴ് പേര്‍ മരിച്ചു. ഡല്‍ഹിയില്‍ താപനില 4.8 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹി ഗാസിയാബാദ് മേഖലയിലെ സ്‌കൂളുകള്‍ക്ക് 22 വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.