കൊച്ചി വിമാനത്താവളത്തില്‍ വൈഫൈ സംവിധാനമായി

single-img
20 December 2011

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി വയര്‍ലെസ് ഇന്റര്‍നെറ്റ് (വൈഫൈ) സംവിധാനം നിലവില്‍ വന്നു. രാജ്യാന്തര, ആഭ്യന്തര ടെര്‍മിനലുകളില്‍ രണ്ടു കണക്ഷന്‍ വീതമാണ് ക്രമീകരിച്ചിട്ടുള്ളത്. ആദ്യത്തെ ഒരു മാസം ഇതു സൗജന്യമായി ഉപയോഗിക്കാം. എയര്‍സെല്ലിന്റേതാണ് ഈ സംവിധാനം.