മലയാളികള്‍ക്കെതിരായ അക്രമം; നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്നുണ്‌ടെന്ന് മുഖ്യമന്ത്രി

single-img
17 December 2011

തിരുവനന്തപുരം: മലയാളികള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ തമിഴ്‌നാടിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്‌ടെന്ന് മുഖ്യമന്ത്രി. കേരളത്തില്‍ തമിഴ്‌നാട്ടുകാര്‍ക്കെതിരേ അക്രമം നടക്കുന്നുവെന്ന തെറ്റായ വാര്‍ത്തകള്‍ തമിഴ്‌നാട്ടില്‍ പ്രചരിക്കുന്നുണ്ട്. തമിഴ്‌നാട്ടുകാര്‍ ഇതില്‍ കുടുങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രി ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് എ.എന്‍. രാധാകൃഷ്ണന്റെ പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.