മലപ്പുറത്ത് കോടതിയിലേക്ക് പോയ യുവാവിന്റെ കൈവെട്ടി മാറ്റി

single-img
16 December 2011

മലപ്പുറത്ത് കോടതിയില്‍ വിചാരണയ്‌ക്കു ഹാജരാകാന്‍ പുറപ്പെട്ട യുവാക്കള്‍ക്കു നേരെ ആക്രമണം. ഒരാളുടെ കൈവെട്ടി മാറ്റി. മഞ്ചേരി ഷാപ്പുംകുന്നില്‍ രാവിലെ 10 മണിയോടെയാണ്‌ സംഭവം. ഫയാസ്‌ എന്നയാളുടെ കൈയാണ്‌ വെട്ടിമാറ്റിയത്‌. കൂടെയുണ്ടായിരുന്ന ഷാജി എന്ന യുവാവിനും വെട്ടേറ്റിട്ടുണ്ട്‌. ഇരുവരെയും പെരിന്തല്‍മണണ്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേസിന്റെ വിചാരണയ്ക്ക് മഞ്ചേരി കോടതിയിലേക്ക് പോകുംവഴിയാണ് ആക്രമണം നടന്നത്. 2008 ഫിബ്രവരിയില്‍ വണ്ടൂരിനടുത്ത് നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയാണ് ഫയാസ്.