സമരം നിര്‍ത്തിയത് തല്‍ക്കാലത്തേയ്ക്ക്: മാണി

single-img
15 December 2011

ല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രത്യക്ഷ സമരത്തില്‍നിന്ന്‌ കേരളാ കോണ്‍ഗ്രസ്‌ ഒരുമാസത്തേക്ക്‌ വിട്ടുനില്‍ക്കുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി. കേരളത്തിലെ പാര്‍ട്ടികള്‍ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിക്കരുതെന്നും പ്രക്ഷോഭപരിപാടികളില്‍നിന്നു പിന്‍മാറണമെന്നും സര്‍വകക്ഷി സംഘത്തോട്‌ പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ്‌ ഒരുമാസത്തേക്ക്‌ സമരം നിര്‍ത്തിവയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാസത്തിനകം പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്‍പോട്ടു പോകും. മുല്ലപെരിയാറിലെ ജലനിരപ്പ് കുറയ്ക്കണം, സംരക്ഷണ അണ നിര്‍മിക്കണം എന്നതാണ് പാര്‍ട്ട നിലപാടെന്നും മാണി പറഞ്ഞു.

പത്തു ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ആദ്യം പറഞ്ഞത് കേരള കോണ്‍ഗ്രസ് ആണ്. പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ നിലപാട് സ്വാഗതാര്‍ഹമാണ്. അദ്ദേഹത്തിന് എല്ലാ പിന്തുണയും കേരള കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു- മാണി പറഞ്ഞു.