എസ്.വൈ.എസ്. സാന്ത്വനത്തിന്റെ പുതിയ കാല്‍വെയ്പ്; പതിനായിരം പേര്‍ക്ക് മെഡിക്കല്‍ കാര്‍ഡ് വിതരണം

സാന്ത്വനം എസ്.വൈ.എഫിന്റെ മെഡിക്കല്‍കാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഭാഗ്യമാല ആഡിറ്റോറിയത്തില്‍ വച്ച് വളരെ വിപുലമായ ചടങ്ങില്‍ നടന്നു. എസ്.വൈ.എഫ് സംസഥാന കമ്മിറ്റി ഉപാധ്യക്ഷന്‍ സയ്യദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ പ്രര്‍ത്ഥനയോടെ സമാരംഭമായ പരിപാടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന് സഖാഫി സ്വാഗതം ആശംസിച്ചു. ശൈഖുനാ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ അധ്യക്ഷതയില്‍ ബഹു. വൈദയൂതി വകുപ്പ് മന്ത്രി ശ്രീ. ആര്യാടന് മുഹമ്മദ് ചടങ്ങ് ഉത്ഘാടനം ചെയ്തു.
വളരെ ശ്രദ്ധേയമായ ഒരു കാല്‍വയ്പ്പാണ് സാന്ത്വനം ഈ കാലയളവില്‍ നടത്തിയിരിക്കുന്നതെന്ന് ബഹു. മന്ത്രി ചടങ്ങില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികളില്‍ പോലും മാക്സിമം കൊടുക്കാന്‍ കഴിയുന്ന തുക 2000 രുപയായി നിജപ്പെടുത്തിയിരിക്കുമ്പോള്‍ പതിനായിരം പേര്‍ക്ക് പതിനായിരം രൂപ വീതം ആരോഗ്യത്തിന് വേണ്ടി ചിലവാക്കുന്ന ‘സാന്ത്വന’ത്തിനെ മന്ത്രി പ്രശംസ കൊണ്ടു മൂടി. ഇനിയും ഇതുപോലുള്ള ജനോപകാര പ്രദമായ പ്രവര്‍ത്തനങ്ങള്‍ സാന്ത്വനത്തിന്റെ പേരിലുണ്ടാകട്ടെയെന്നും മന്ത്രി ആശംസിച്ചു.
ബഹു. എം.എല്‍.എ ശ്രീ. മുരളീധരന്റെ അസാന്നിദ്ധ്യത്തില്‍ ശ്രീ. കാന്തപുരം മുസലിയാര്‍ സംഘടനയുടെ ലോഗോ ചടങ്ങില്‍ പ്രകാശനം നടത്തി. എസ്.എം. എ. സംസ്ഥാനകമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസലിയാര്‍, വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹിമാന് ദാരിമി എന്നിവര്‍ ചേര്‍ന്ന് സുന്നിവോയ്സ് അവാര്‍ഡ് വിതരണം നടത്തി.
നിംസ് മെഡിസിറ്റി ഡയറക്ടര്‍ ഫൈസല്ഖാന്, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ, മജീദ് കക്കാട്, പി.കെ. ബാദുഷ സഖാഫി, നേമം സിദ്ദിഖ് സഖാഫി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. എസ്. വൈ.എസ്. സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ. സൈഫുദ്ദീന് ഹാജി കൃതജ്ഞതയും രേഖപ്പെടുത്തി.
[scrollGallery id=1]