പിള്ളയുടെ മോചനം; വി.എസിന്റെ ഹരജി നിലനില്‍ക്കില്ല

single-img
13 December 2011

കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയെ മോചിപ്പിച്ച നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.കേസുകളില്‍ ശിക്ഷാവിധി പുറപ്പെടുവിക്കാനല്ലാതെ നിരന്തരം അത് പരിശോധിച്ചുകൊണ്ടിരിക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്നും വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും സര്‍ക്കാര്‍ അത് നിര്‍വ്വഹിച്ചില്ലെങ്കില്‍ അനുയോജ്യമായ തലങ്ങളിലാണ് പരാതിപ്പെടേണ്ടതെന്നും ജസ്റ്റിസുമാരായ പി.സദാശിവവും വി.എസ് ചൗഹാനും അടങ്ങിയ രണ്ടംഗബെഞ്ച് വ്യക്തമാക്കി.ആദ്യമായല്ല പ്രതികളെ വിട്ടയക്കുന്നതെന്നും വിഎസിന്റെ കാലത്തും പ്രതികളെ വിട്ടയച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.