തമിഴ് അനുകൂല പ്രകടനം: മൂന്നാറില്‍ ഇന്ന് സര്‍വകക്ഷിയോഗം

single-img
13 December 2011

മൂന്നാര്‍: ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന ആവശ്യമുന്നയിച്ച് ഇന്നലെ നടന്ന പ്രകടനത്തെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താന്‍ മൂന്നാറില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വൈകിട്ടാണ് യോഗം ചേരുക.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യോജിച്ചുള്ള മുന്‍കരുതല്‍ കൈക്കൊള്ളുന്നതിനാണ് യോഗം. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്‌ടെന്ന് ദേവികുളം സബ്കളക്ടര്‍ അറിയിച്ചു. മുന്നൂറോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നതുള്‍പ്പെടെയുള്ള കുറ്റം ചുമത്തി പ്രകടനത്തില്‍ പങ്കെടുത്ത പത്ത് പേര്‍ക്കെതിരേ മൂന്നാര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ പിടികൂടാന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചതായി മൂന്നാര്‍ ഡിവൈഎസ്പി അറിയിച്ചു.

പ്രകടനത്തിനെതിരേ ഇന്നലെ സിപിഎം ജില്ലാ ഘടകം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്.