നൂറ്റിയെട്ട് ആബുലൻസിൽ യുവതി പ്രസവിച്ചു

single-img
13 December 2011

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി യുവതി ആബുലൻസിൽ പ്രസവിച്ചു.വെള്ളായണി കാക്കനമൂട് അനീഷിന്റെ ഭാര്യ സൌമ്യയാണു ആബുലൻസിൽ വെച്ച് പെൺകുഞ്ഞിനെ പ്രസവിച്ചത്.അനീഷ്-സൌമ്യ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണു ഇത്.KL പതിനാറാം നമ്പർ നൂറ്റിയെട്ട് ആബുലൻസിലാണു യുവതി പ്രസവിച്ചത്.നൂറ്റിയെട്ട് ആബുലൻസിലെ പൈലറ്റ് ലിബു,ദുൽഫീക്കർ,ഇ.എം.റ്റി രാഖീൽ,കൃഷ്ണലാൽ തുടങ്ങിയവരുടെ സമയോചിതമായ ഇടപെടലാണു കുഞ്ഞിന്റേയും അമ്മയുടെയും ജീവൻ രക്ഷിക്കാൻ ഇടയാക്കിയത്