അരുണ്‍കുമാറിന്റെ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കി

single-img
13 December 2011

മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിന്റെ പിഎച്ച്‌.ഡി. രജിസ്‌ട്രേഷന്‍ കേരള സര്‍വകലാശാല റദ്ദാക്കി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണം നടത്തിയ ഉപസമിതിയുടെ ശുപാര്‍ശപ്രകാരം സിന്‍ഡിക്കേറ്റിന്റേതാണ്‌ നടപടി.നേരത്തെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി ശുപാര്‍ശ നല്‍കിയിരുന്നു. അരുണ്‍കുമാര്‍ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ നേടിയത് നിബന്ധനകള്‍ക്ക് വിരുദ്ധമായാണെന്ന് ഉപസമിതി കണ്ടെത്തി.