സര്‍ദാരി സുഖം പ്രാപിക്കുന്നു -ഗീലാനി

single-img
12 December 2011

പാകിസ്താന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി ദുബൈയിലെ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നതായി പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി പറഞ്ഞു. വെള്ളിയാഴ്ച സര്‍ദാരിയുമായി ഫോണില്‍ സംഭാഷണം നടത്തിയതായി ഗീലാനി അറിയിച്ചു.പ്രസിഡന്‍റ് പഴയ സ്ഥിതിയിലേക്കു തിരിച്ചുവരുന്നുണ്ട്. വെള്ളിയാഴ്ച പ്രസിഡന്‍റുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹം തികച്ചും ഉന്മേഷവാനാണ്. മുന്‍ പ്രധാനമന്ത്രി ചൗധരി ഷുജാത് ഹുസൈനും പഞ്ചാബ് പ്രവിശ്യ മുന്‍ മുഖ്യമന്ത്രി ചൗധരി പര്‍വേസ് ഇലാഹിയുമായും അദ്ദേഹം സംസാരിച്ചു. എന്നാണു ഡിസ്ചാര്‍ജ് ചെയ്യുകയെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ഗിലാനി പറഞ്ഞു