രൂപയ്ക്ക് മൂല്യത്തകര്‍ച്ച

single-img
12 December 2011

വിദേശനാണ്യ വിപണിയില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ വില 53.21 ആയാണ് ഇടിഞ്ഞത്. വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് കുത്തനെ കുറഞ്ഞതോടെ ഓഹരി വിപണി ഇന്നലെ ഇടിഞ്ഞിരുന്നു.ഇതേതുടര്‍ന്ന് വിദേശ നിക്ഷേപസ്ഥാപനങ്ങളില്‍ നിന്ന് ഡോളറിന് ഡിമാന്റ് ഉണ്ടാകുമെന്ന സൂചനകളും രാജ്യാന്തര വിപണികളില്‍ മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളര്‍ ശക്തി നേടിയതുമാണ് രൂപയ്ക്കെതിരെ ഡോളറിന്റെ മൂല്യം ഇടിയാന്‍ കാരണം.രൂപയുടെ വില ഇടിയുന്നത് ഇറക്കുമതിക്ക് ചെലവേറാന്‍ ഇടയാക്കും. പെട്രോളിയം ഉത്പന്നങ്ങള്‍ക്കായി ഇറക്കുമതിയെ മുഖ്യമായും ആശ്രയിക്കുന്നതിനാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനവിന് ഇത് ഇടയാക്കും