എസ്.വൈ.എസ് സാന്ത്വനം പദ്ധതി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും

ജീവകാരുണ്യ, ആതുരസേവന രംഗത്ത് സുന്നിയുവജന സംഘം ആവിഷ്കരിച്ച സാന്ത്വനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും.തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാതാ ഓഡിറ്റോറിയത്തിൽ നാളെ മൂന്ന് മണിക്കണു ഉദ്ഘാടനം.എസ്.വൈ.എസ് സാന്ത്വനം പദ്ധതി പ്രകാരം പതിനായിരം രോഗികൾക്ക് മെഡിക്കൽ കാർഡുകൾ നൽകും.കിഡ്നി, ഹൃദയ രോഗികള്‍ക്കും തുടര്‍ ചികിത്സക്കു വിധയരായിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് സംസ്ഥാനത്തുടനീളം സാന്ത്വനം മെഡിക്കല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സ്റ്റേറ്റ് റിലീഫ് സെല്‍ പദ്ധതികളാവിഷ്കരിച്ചിട്ടുണ്ട്.പ്രഥമ ഘട്ടമെന്ന നിലയില്‍ പതിനായിരം രോഗികള്‍ക്ക് 10000, 5000, 2000 രൂപ വീതമുള്ള മൂന്ന് തരം കാര്‍ഡുകള്‍ സൗജന്യമായി നല്‍കും.സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, ലബോറട്ടറികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ പ്രാദേശിക തലത്തിൽ സംസ്ഥാനത്തുടനീളം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും.നാളെ നടക്കുന്ന ഉദ്ഘാടനത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് .എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്,എസ്.വൈ.എസ് സംഘടന കാര്യ സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി,എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഉമറുല്‍ ഫാറുഖ് അല്‍ ബുഖാരി തുടങ്ങിയവർ പങ്കെടുക്കും