ഇടുക്കി തമിഴ്നാടിന്റെ ഭാഗമാക്കണം

single-img
12 December 2011

ഇടുക്കി ജില്ലയെ തമിഴ്നാടിന്റെ ഭാഗമാക്കണമെന്ന് ആവശ്യം.തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരാണു പ്രധാനമന്ത്രിയോട് ആവശ്യം ഉന്നയിച്ചത്.ഇടുക്കി ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും തമിഴ് സംസാരിക്കുന്നവരാണെന്ന വാദമാണ് ഇവര്‍ ഇതിനായി ഉന്നയിച്ചിരിക്കുന്നത്. തേനി എംപി ജെ എം ഹാറുണ്‍ റഷീദ്, ദിണ്ടിഗല്‍ എം പി എന്‍എസ്‌വി ചിത്തന്‍ എന്നിവരാണ് ഇക്കാര്യമാവശ്യപ്പെട്ട് മന്‍മോഹനെ കണ്ടത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചു കേരളം പടര്‍ത്തുന്ന ഭീതി തള്ളിക്കളയണമെന്നും എം പിമാര്‍ ആവശ്യപ്പെട്ടു