അഞ്ചാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം

single-img
12 December 2011

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഇന്ത്യക്ക് ജയം. വെസ്റ്റിന്‍ഡീസിനെ 34 റണ്‍സിന് ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പരമ്പര ഇന്ത്യ 4-1 നു സ്വന്തമാക്കി
നേരത്തേ ഏകദിനത്തില്‍ തന്റെ കന്നി സെഞ്ചുറി കുറിച്ച മനോജ്‌ തിവാരിയുടെ പ്രകടനമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ സവിശേഷത. 125 പന്തില്‍ 10 ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ സെഞ്ചുറി കുറിച്ചതിനു തൊട്ടുപിന്നാലെ പേശിവലിവിനേത്തുടര്‍ന്ന്‌ തിവാരി (104) റിട്ടയര്‍ ചെയ്യുകയായിരുന്നു. ആദ്യം ഗംഭീറു (31) മൊത്തും പിന്നീട്‌ വിരാട്‌ കോഹ്ലി (80)യുമായും ചേര്‍ന്ന്‌ തിവാരി സൃഷ്‌ടിച്ച നിര്‍ണായക കൂട്ടുകെട്ടുകളാണ്‌ ഇന്ത്യക്കു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്‌.
മറുപടി ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 44.1 ഓവറില്‍ 233ന്‌ പുറത്തായി. പൊള്ളാര്‍ഡ്‌ 119 റണ്‍സ്‌ എടുത്തു. റസല്‍ 53 റണ്‍സ് നേടി.

ഇന്ത്യയ്ക്കായി ജഡേജ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഇര്‍ഫാന്‍ പഠാനും അഭിമന്യു മിഥുനും രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി.