നിര്‍മാണത്തിലിരിക്കുന്ന കൂത്തമ്പലം കത്തിനശിച്ചു

single-img
11 December 2011

തൃശൂര്‍ രാമനിലയത്തിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കൂത്തമ്പലം പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് അഗ്നിബാധയുണ്ടായത്.അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. കൂത്തമ്പലം പൂര്‍ണമായി കത്തി നശിച്ചു.സര്‍ക്കാര്‍ നിര്‍മിച്ച കൂത്തമ്പലമാണ് രാത്രിയുണ്ടായ അഗ്നിബാധയില്‍ കത്തിനശിച്ചത്.കൂത്തമ്പലത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് കിട്ടാത്തത് സംബന്ധിച്ച് പരാതികളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് അടുത്തിടെ സാംസ്‌കാരികമന്ത്രി ഫണ്ട് അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു.