ഇന്ത്യ സാഫ്‌ ചാമ്പ്യന്‍മാര്‍

single-img
11 December 2011

സാഫ്‌ ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്‌. ഫൈനലില്‍ അഫ്‌ഗാനിസ്‌ഥാനെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കു കെട്ടു കെട്ടിച്ചാണ്‌ ഇന്ത്യ ചാമ്പ്യന്‍ഷിപ്പുയര്‍ത്തിയത്‌. ഇത്‌ ആറാം വട്ടമാണ്‌ ഇന്ത്യ സാഫ്‌ ചാമ്പ്യന്‍മാരാകുന്നത്‌. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം പെനാള്‍ട്ടി കിക്കിലൂടെ 71-ാം മിനിറ്റല്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്ക് ലീഡ് നല്‍കിയത്. ക്ലിഫോര്‍ഡ് മിറാന്‍ഡ (79), ജെജെ ലാല്‍പെഖുല (80), സുശീല്‍കുമാര്‍ സിങ് (90) എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്.