ഹൈബി ഈഡന്‍ വിവാഹിതനാകുന്നു

single-img
10 December 2011

കേരള രാഷ്ട്രീയത്തിലെ എലിജിബിള്‍ ബാച്ചിലര്‍ ഹൈബി ഈഡൻ വിവാഹിതനാകുന്നു.ടി.വി. അവതാരകയായിരുന്ന അന്ന ലിന്റയെ മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഹൈബി മിന്നുകെട്ടുന്നത്. നാലു വർഷം മുൻപ് ഹൈബി കെ.എസ്.യു പ്രസിഡന്റായിരുന്ന സമയത്താണു അന്നയെ കണ്ട് മുട്ടുന്നത്.കേരള രാഷ്ട്രീയത്തിലെ യുവതുർക്കികളെ ഒന്നിച്ചിരുത്തിയുള്ള ഓണ പരിപാടിയുടെ അവതാരിക ആയിരുന്നു അന്ന
ഹൈബി എന്‍ എസ് യു പ്രസിഡന്റ് ആയ ശേഷമാണ് ഇരുവരും പരസ്പരം പ്രണയം തുറന്നുപറഞ്ഞത്. പക്ഷേ ഇരുവരും ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.മുന്‍ എംപി പരേതനായ ജോര്‍ജ് ഈഡന്‍േറയും പരേതയായ റാണിയുടേയും മകന്‍ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ഗുരുവായൂര്‍ വാഴപ്പിള്ളി വീട്ടില്‍ ജോസിന്‍േറയും ജാന്‍സിയുടേയും മകളാണ് അന്ന. പാനിപ്പട്ട് എപിഐഐ.ടിയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലിനോക്കവേയാണ് അന്ന ടി.വി. അവതാരകയായത്. പിന്നീട് എഫ്.എം.റേഡിയോകളിലും പ്രവര്‍ത്തിച്ചു